Current Date

Search
Close this search box.
Search
Close this search box.

ലോക്ക്ഡൗണ്‍: പൊലിസിന്റെ മര്‍ദ്ദനമേറ്റ് ജബല്‍പൂരില്‍ കര്‍ഷകന്‍ മരിച്ചു

ജബല്‍പൂര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മധ്യപ്രദേശ് പൊലിസ് നടത്തുന്ന മൃഗീയ ക്രൂരതകള്‍. കഴിഞ്ഞ ദിവസം ജബല്‍പൂര്‍ പൊലിസിന്റെ മര്‍ദനമേറ്റ് 50കാരനാ കര്‍ഷകന്‍ മരിച്ചു. തന്റെ കാണാതായ പശുവിനെ അന്വേഷിക്കുന്നതിനിടെയാണ് ബന്‍സി കുശ്വഹ എന്ന കര്‍ഷകനെ പൊലിസ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിടികൂടിയത്. പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 16ന് തില്‍ഹാരി മേഖലയില്‍ വെച്ചാണ് സംഭവം. പൊലിസ് കര്‍ഷകനെ മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വര്‍ധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ക്രൂരവും നിഷ്ഠൂരവുമായ സംഭവമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊലപാതകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാടത്തുണ്ടായിരുന്ന തന്റെ പശുവിന് തീറ്റയും വെള്ളവും നല്‍കി തിരിച്ചുവരുമ്പോഴാണ് പൊലിസിന്റെ മര്‍ദനത്തിനിരയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി പൊലിസ് സൂപ്രണ്ട് സഞ്ജീവ് ഉയ്‌കെ പറഞ്ഞു.

Related Articles