Current Date

Search
Close this search box.
Search
Close this search box.

‘ഇത് മനുഷ്യ ദുരന്തമല്ലാതെ മറ്റൊന്നുമല്ല’ കൂട്ടപ്പലായനത്തില്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അതിഥിതൊഴിലാകളുടെ കൂട്ടമായ പലായനത്തില്‍ പ്രതികരിച്ച മദ്രാസ് ഹൈക്കോടതി. അവരുടെ ദയനീയാവസ്ഥ മനുഷ്യ ദുരന്തമല്ലാതെ മറ്റൊന്നുമല്ലെന്നാണ് കോടതി പറഞ്ഞത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടുകാരായി 400 അഥിതി തൊഴിലാളികളെ ഹാജരാക്കണമെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മാനുഷിക സേവനങ്ങള്‍ നല്‍കേണ്ടതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് നടപടികളാണ് എടുത്തതെന്ന് മെയ് 22നകം അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles