Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ആത്മവിശ്വാസം അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധമാണ്

കൈറോ: അധിനിവേശ ജറൂസലം നഗരത്തിന് പിന്തുണ അറിയിച്ച് ഫെബ്രുവരി 12ന് കൈറോയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയെ ഫലസ്തീന്‍ അതോറിറ്റി വലിയ പ്രതീക്ഷയോടെയാണ് നോക്കികണ്ടത്. അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് അധിനിവേശ ജറൂസലം നഗരത്തെ വലിയ ഗൗരവത്തോടെ കാണുന്നുവെന്ന പ്രതീക്ഷയാണ് ഫലസ്തീന്‍ അതോറിറ്റി പങ്കുവെച്ചത്.

ജറൂസലമിലെ ഫലസ്തീന്‍ ജനതയുടെ കഷ്ടപ്പാട്, അവരുടെ അവകാശങ്ങള്‍, സ്ഥൈര്യം എന്നിവയെ കുറിച്ച് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് സംസാരിച്ചു. ഉച്ചകോടി മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും മേഖലയില്‍ പ്രായോഗിക ഇടപെടലുകള്‍ കാഴ്ചവെക്കുമെന്നും ഇത് അധിനിവേശ നഗരത്തെ അറബ് അജണ്ടയില്‍ മുഖ്യമായി കാണുമെന്നും ഫലസ്തീന്‍ അതോറിറ്റിയുടെ ജറൂസലം കാര്യ മന്ത്രി ഫാദി അല്‍ഹിദ്മി ഉച്ചകോടിക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജറൂസലമുകാര്‍ക്ക് മൊത്തം ഈ അഭിപ്രായമല്ല.

ഈ പുതിയ അറബ് ലീഗ് ഇടപെടല്‍ മുമ്പത്തെക്കാള്‍ സംശയാസ്പദമെന്നാണ് അവരുടെ വിലയിരുത്തല്‍. 2018ലെ അറബ് ലീഗ് ഉച്ചകോടിയില്‍ നിന്ന് വലിയ മാറ്റമൊന്നും കാണാനില്ലെന്നാണ് ജറൂസലമുകാര്‍ക്ക് ഇതില്‍ പറയാനുള്ളത്. ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിനെയും ഇസ്രായേല്‍ എംബസി അധിനിവേശ നഗരത്തിലേക്ക് മാറ്റിയതിനെയും എതിരെ ഉച്ചകോടി ശക്തമായി ഭാഷയില്‍ പ്രതികരിച്ചു. എന്നിരുന്നാലും, രണ്ട് വര്‍ഷത്തിന് ശേഷം പല അറബ് രാഷ്ട്രങ്ങളും ഇതേ യു.എസിന്റെ മധ്യസ്ഥതയില്‍ ഇതേ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കി. അബ്രഹാം ഉടമ്പടി ഫലസ്തീനെ മുറിപ്പെടുത്തുന്നതാണ്. യു.എസിന്റെ ശക്തമായ പിന്തുണയോടെയും അറബ് രാഷ്ട്രങ്ങളുമായി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയും മാറിമാറി വന്ന ഇസ്രായേല്‍ സര്‍ക്കാറുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജറൂസലമിനെ ജുതവത്കരിച്ചുകൊണ്ടിരിക്കുകയാണ്.

ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് ഫലസ്തീനികളെ കുടിയൊഴിപ്പിച്ചും അവരുടെ വീടുകള്‍ തകര്‍ത്തും ജറൂസലമിലെ വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും ക്രൂരമായ ആയുധം പ്രയോഗിക്കുകയാണ്. വിവിധ നിയമ ഇടപെടല്‍ കാരണം 1000 ഫലസ്തീനികള്‍ ജറൂസലമില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നതായി ഒ.സി.എച്ച്.എ (United Nations Office for the Coordination of Humanitarian Affairs) ചൂണ്ടിക്കാണിക്കുന്നു.

ജനുവരിയില്‍ മാത്രം, 39 ഫലസ്തീന്‍ വീടുകളും ഇതര സിവിലിയന്‍ കെട്ടിടങ്ങളും ഇസ്രായേല്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. ഈ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാറിന്റെ ന്യായം ഫലസ്തീന്‍ കെട്ടിടങ്ങള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നല്‍കുന്ന പെര്‍മിറ്റുകള്‍ ഇല്ല എന്നതാണ്. യു.എന്‍ കണക്ക് പ്രകാരം, ഫലസ്തീനിലെ മൂന്നിലൊന്ന് വീടുകള്‍ക്കും അത്തരം പെര്‍മിറ്റുകള്‍ ഇല്ല. ഒരു ലക്ഷം നിവാസികള്‍ ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടാമെന്ന ഭീഷണി നേരിടുകയാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles