Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിക്ക് നേരെ നിറയൊഴിച്ച് ഇസ്രായേലിന്റെ പുതുവര്‍ഷം

വെസ്റ്റ്ബാങ്ക്: പതിവുപോലെ ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ഇസ്രായേല്‍ സൈന്യം പുതുവര്‍ഷത്തെ എതിരേറ്റത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലാണ് കഴിഞ്ഞ ദിവസം ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. യുവാവ് കത്തികൊണ്ട് ആക്രമിച്ചത് തടയാനെന്ന പേരിലാണ് വെടിവെച്ചതെന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 37കാരനായ ആമിര്‍ ആതിഫ് റയാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഖരാവിത് ബനി ഹസന്‍ സ്വദേശിയാണിദ്ദേഹം.

വെടിയേറ്റ ഹസനെ ചികിത്സിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെ സൈന്യം തടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതുമൂലം യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. 2021ലെ ഫലസ്തീനിലെ അവസാനത്തെ രക്തസാക്ഷിയായി മാറുകയായിരുന്നു ഇതോടെ ഹസന്‍. ഡിസംബറില്‍ മാത്രം ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

യുവാവ് ഒരു കാറില്‍ ഏരിയലിലെ ജൂത സെറ്റില്‍മെന്റിന് സമീപമുള്ള ഒരു ജംഗ്ഷനില്‍ എത്തുകയും പുറത്തിറങ്ങി ‘ഒരു കത്തിയുമായി ഐ ഡി എഫ് സൈനികരുടെ ഔടേപോസ്റ്റിലേക്ക് ഓടുകയായിരുന്നുവെന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

Related Articles