Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഇസ്രായേലിന്റെ രഹസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. 2018 നവംബറില്‍ ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ റോക്കറ്റാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

എട്ട് ഇസ്രായേല്‍ ഏജന്റുമാര്‍ വേഷം മാറി ഫലസ്തീനികളുടെ വേഷത്തില്‍ ഫലസ്തീന്‍ കുടുംബത്തിന്റെ പേര് സ്വീകരിച്ച് ഗസ്സയില്‍ താമസിച്ചാണ് ചാരപ്രവര്‍ത്തനം നടത്തിയത്. ഗസ്സയില്‍ നിന്ന് ഹമാസിന്റെ സ്വകാര്യ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ശ്രദ്ധിച്ച് ചാരപ്രവൃത്തി നടത്തുകയായിരുന്നു സംഘം. അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണാത്മക മാധ്യമപ്രവര്‍തത്തനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹമാസിന്റെ പട്രോളിങ് സ്‌റ്റേഷനില്‍ വെച്ച് സംശയം തോന്നിയ ഇവരെ പിടികൂടി നാല്‍പ്പത് മിനിറ്റോളം ചോദ്യം ചെയ്തിരുന്നു. അന്ന് നടന്ന വ്യോമാക്രമണത്തില്‍ ഹമാസ്# കമാന്‍ഡര്‍ നൗര്‍ ബറകയും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം തലവന്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇസ്രായേല്‍ ചാരപ്രവര്‍ത്തകരുടെ ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഖാന്‍ യൂനുസില്‍ ഇസ്രായേല്‍ യുദ്ധവിമാനം വ്യോമാക്രമണം നടത്തിയ വേളയില്‍ ചാരസംഘം ഹെലികോപ്റ്റര്‍ വഴി ഇസ്രായേലിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

Related Articles