Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌സയില്‍ ജൂതര്‍ക്ക് പ്രാര്‍ഥനാ വിലക്കുണ്ട്: ഇസ്രായേല്‍ ജഡ്ജി

ജറൂസലം: അല്‍അഖ്‌സയില്‍ ജൂതര്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് വിലക്കുണ്ടെന്ന് ശരിവെച്ച് ഇസ്രായേല്‍ കോടതി. മുസ്‌ലിം ലോകത്തിന്റെയും ഫലസ്തീനികളുടെയും അമര്‍ഷത്തിനിടയാക്കിയ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കിയാണ് ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദ് പരിസരത്തെ ജൂത പ്രാര്‍ഥനക്ക് ഇസ്രായേല്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അല്‍അഖ്‌സയില്‍ പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ യഹൂദ ആചാര്യനായ ആര്യേഹ് ലിപ്പോക്ക് കഴിഞ്ഞ മാസം രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. എന്നാല്‍, ലിപ്പോയുടെ സ്വകാര്യ പ്രാര്‍ഥന പൊലീസ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജറൂസലം കോടതി ചൊവ്വാഴ്ച അത് റദ്ദാക്കിയിരുന്നു.

ജറൂസലമിലെ അല്‍അഖ്‌സയിലേക്ക് ജൂതന്മാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും പ്രാര്‍ഥനക്കും മറ്റ് ആരാധനകള്‍ക്കും അനുമതിയില്ല. പടിഞ്ഞാറിന്‍ ചുമരില്‍ (Western Wall) ജൂതന്മാര്‍ ആരാധന നടത്തുമ്പോള്‍ ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍അഖ്‌സയില്‍ മുസ്‌ലിംകള്‍ ആരാധന നടത്തുന്ന ദീര്‍ഘകാലത്തെ കരാര്‍ തകിടംമറിക്കുന്ന കോടതി വിധിയെ ഫലസ്തീനികള്‍ വ്യാഴാഴ്ച അപലപിച്ചിരുന്നു.

ചൊവ്വാഴ്ചത്തെ ഇസ്രായേല്‍ കീഴ്‌കോടതിയുടെ വിധിയില്‍ ഇസ്രായേല്‍ പൊലീസ് അപ്പീല്‍ നല്‍കി. ജറൂസലം ജില്ലാ കോടതി ജഡ്ജി ആര്യേഹ് റൊമനോഫ് നിരോധനം വെള്ളിയാഴ്ച ശരിവെക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ യുക്തിയോട് പ്രവര്‍ത്തിച്ചുവെന്ന് കോടതി ചൂണ്ടിക്കാണ്ടി.

പ്രാര്‍ഥന നടത്തിയത് കണ്ടുവെന്നതിന് ഒരാളുണ്ടായി എന്നത് അദ്ദേഹത്തിന്റെ പ്രാര്‍ഥന പ്രത്യക്ഷത്തിലായിരുന്നുവെന്നതിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. അല്‍അഖ്‌സ പരിസരത്ത് ജൂതര്‍ പ്രാര്‍ഥ നടത്തുന്നതിന് നിയമം മുഖേന നിരോധനമുണ്ടായിരുന്നില്ല. എന്നാല്‍, 1967 മുതല്‍ ഇസ്രായേല്‍ അധികൃതര്‍ പ്രശ്‌നങ്ങള്‍ നയിന്ത്രിക്കുതിന് നിരോധനം കൊണ്ടുവരുകയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles