Current Date

Search
Close this search box.
Search
Close this search box.

അഖ്‌സയിലെ ഇസ്രായേല്‍ ആക്രമണം; 150ലധികം ഫലസ്തീനികള്‍ക്ക് പരിക്ക്

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 158 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. തുടരുന്ന ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പ്രഭാത നമസ്‌കാരത്തിന് ആയിരത്തോളം വിശ്വാസികള്‍ ഒത്തുചേര്‍ന്ന സമയത്ത് ഇസ്രായേല്‍ സൈന്യം മസ്ജിദിലേക്ക് അതിക്രമിച്ച് കയറിയതായി ഇസ്‌ലാമിക് വഖ്ഫിന് കീഴിലുള്ള മസ്ജിദ് അറിയിച്ചു.

ഫലസ്തീനികള്‍ കല്ലുകൊണ്ട് എറിയുന്നതും ഇസ്രായേല്‍ പൊലീസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഒരു വര്‍ഷത്തിനിടെ അല്‍ അഖ്‌സയില്‍ നടക്കുന്ന ഗുരുതരമായ ആക്രമണമാണിത്.

പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. മസ്ജിദിലേക്ക് ആംബുലന്‍സ് വരുന്നത് ഇസ്രായേല്‍ സൈന്യം തടസ്സപ്പെടുത്തിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് കൂട്ടിച്ചേര്‍ത്തു. 300 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles