Current Date

Search
Close this search box.
Search
Close this search box.

ആഴ്ചയിലെ നാലാമത്തെ ആക്രമണം; ഇസ്രായേല്‍ അഴിഞ്ഞാട്ടം തുടരുന്നു

ജറൂസലം: ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തി. അല്‍ അഖ്‌സക്ക് നേരെ ഈ ആഴ്ചയില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ജൂതന്മാരുടെ പെസഹാ ആഘോഷത്തോടനുബന്ധിച്ച് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് പ്രവേശനം അനുവദിച്ച് അല്‍ അഖ്‌സയില്‍ ആരാധന നിര്‍വഹിക്കുന്ന ഫലസ്തീന്‍ പൗരന്മാരെ ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കുകയാണ്.

ഇസ്രായേല്‍ മസ്ജിദ് പരിസരത്ത് വലിയ തോതില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഫലസ്തീനികളെ പുറത്താക്കുകയും പ്രാര്‍ഥനാ ഹാളിന്റെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം ഖിബ്‌ലീ പ്രാര്‍ഥനാ ഹാളിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും, കുടിയേറ്റക്കാര്‍ക്ക് പ്രവേശിക്കുന്നതിനുള്ള വഴി സുരക്ഷിതമാക്കാന്‍ പരിസര പ്രദേശത്ത് നിന്ന് സ്ത്രീകളെ ബലമായി പുറത്താക്കുകയും ചെയ്തു. ശക്തമായ സായുധ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 40ഓളം വരുന്ന വിവിധ കുടിയേറ്റ വിഭാഗങ്ങള്‍ മുഗ്രബി ഗേറ്റിലൂടെ ഇരച്ചുകയറുകയും, അഖ്‌സയുടെ കഴിക്കന്‍ ഭാഗത്ത് പ്രാര്‍ഥനാ നിര്‍വഹിക്കുകയും ചെയ്തു. ‘മിഡില്‍ ഈസ്റ്റ് ഐ’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുകളും കുടിയേറ്റ വിഭാഗങ്ങളും ഞായറാഴ്ച മുതല്‍ക്കാണ് അല്‍ അഖ്‌സയില്‍ ആക്രമണം ആരംഭിച്ചത്. പെസഹാ ആഘോഷത്തിന്റെ ഭാഗമായുള്ള ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles