Current Date

Search
Close this search box.
Search
Close this search box.

പതിവ് തെറ്റിക്കാതെ റമദാനില്‍ അഖ്‌സ ചോരക്കളമാക്കി ഇസ്രായേല്‍ – വീഡിയോ

ജറൂസലേം: പതിവ് തെറ്റിക്കാതെ ഇത്തവണയും റമദാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ചോരക്കളമാക്കി ഇസ്രായേല്‍ അധിനിവേശ സൈന്യം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ അഖ്‌സയിലേക്ക് അതിക്രമിച്ചു കയറിയ സൈന്യം വിശ്വാസികള ക്രൂരമായി മര്‍ദിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും പ്രായമായവരും കുട്ടികളും പ്രാര്‍ത്ഥിക്കാനായി രാത്രി താമസിച്ചിരുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ സൈന്യം റബ്ബര്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.

ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കുറഞ്ഞത് 400 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ഇസ്രായേല്‍ കസ്റ്റഡിയില്‍ തുടരുകയും ചെയ്യുന്നുണ്ട്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അറ്ററോട്ടിലെ പൊലീസ് സ്റ്റേഷനിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഇസ്രായേല്‍ സൈന്യം സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും ഉള്‍പ്പെടെ ശക്തമായ ആക്രമണമാണ് നടത്തിയത്. നിരവധി വിശ്വാസികള്‍ക്ക് ഗ്രനേഡ് ആക്രമണത്തിലും ബാറ്റണുകളും റൈഫിളുകളും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഖ്‌സ കോംപൗണ്ടിലെ ഡോം ഓഫ് റോക്കിലും പരിസരത്തും ഗ്രനേഡാക്രമണത്തെത്തുടര്‍ന്ന് നാശനഷ്ടവും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടി.

Related Articles