Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയില്‍ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം- വീഡിയോ

ജറൂസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നായ ബാബ് അസ്-സില്‍സിലയില്‍ ഫലസ്തീന്‍ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ഞായറാഴ്ച ഇസ്രായേല്‍ സൈന്യം മേഖലയില്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. അല്‍-അഖ്‌സ മസ്ജിദില്‍ നിന്ന് വിശ്വാസികളെ പുറത്താക്കുകയും പ്രദേശത്ത് സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തു.

ജൂതന്മാരുടെ പുതുവര്‍ഷമായ റോഷ് ഹഷാനയില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് വഴിയൊരുക്കുന്നതിനായി 50 വയസ്സിന് താഴെയുള്ള ഫലസ്തീനകള്‍ക്കും പ്രവേശനം ഇവിടെ വിലക്കിയിരുന്നു. റോഷ് ഹഷാനയുടെ ആഘോഷത്തില്‍ നൂറുകണക്കിന് അള്‍ട്രാനാഷണലിസ്റ്റ് ഇസ്രായേലികള്‍ ഇസ്രായേല്‍ സൈനികരുടെ സംരക്ഷണയില്‍ മൊറോക്കോ ഗേറ്റിലൂടെ അല്‍-അഖ്‌സ മുറ്റത്തേക്ക് നുഴഞ്ഞുകയറിയതായി വാര്‍ത്താ ഏജന്‍സി അല്‍-മയദീന്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിന് മുമ്പായി കോമ്പൗണ്ടില്‍ നിന്നും ഫലസ്തീനികളെ ഒഴിവാക്കാന്‍ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജറുസലേം ഇസ്ലാമിക് എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരുന്നു. യഹൂദന്മാര്‍ക്ക് ടെമ്പിള്‍ മൗണ്ട് എന്നറിയപ്പെടുന്ന റോഷ് ഹഷാന ആഘോഷിക്കാന്‍ കോമ്പൗണ്ടിലേക്ക് അനിയന്ത്രിതമായി പ്രവേശനം അനുവദിക്കണമെന്ന് ഇസ്രായേലി കുടിയേറ്റ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണവും നുഴഞ്ഞുകയറ്റവും എതിര്‍ക്കാന്‍ നിരവധി മുസ്ലീം വിസ്വാസികള്‍ കഴിഞ്ഞ ദിവസം പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം പുണ്യസ്ഥലത്ത് ഒത്തുകൂടി.

 

 

Related Articles