Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ പരിചരണത്തെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി വിട്ടയക്കപ്പെട്ട ഇസ്രായേലി

ഗസ്സ സിറ്റി: ഗസ്സയില്‍ ആറ് ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു ഭാഗത്തുനിന്നുമുള്ള ബന്ദികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്. 50 ദിവസത്തെ ഹമാസിന്റെ തടങ്കലില്‍ കഴിഞ്ഞ ശേഷം വിട്ടയക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെത്തിയ ബന്ദികളില്‍ നിന്നും ഹമാസ് പോരാളികളില്‍ നിന്നും മോശം അനുഭവങ്ങളും പീഡനങ്ങളും നേരിട്ടതിന്റെ വിവരങ്ങള്‍ കേള്‍ക്കാന്‍ കണ്ണു കാതും തുറന്നുവെച്ച പാശ്ചാത്യന്‍-യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇളിഭ്യരായി പോകുന്ന അനുഭവ കഥകളാണ് ഇസ്രായേല്‍ ബന്ദികള്‍ മനസ്സു തുറന്നുപറഞ്ഞത്.

ഹമാസിന്റെ തടങ്കലില്‍ ഇസ്രായേലി ബന്ദികള്‍ അനുഭവിച്ച സ്‌നേഹവും പരിചരണവും സംബന്ധിച്ചാണ് ചില ബന്ദികള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുഭവങ്ങള്‍ പങ്കിട്ടത്. ഇത്തരത്തില്‍ വൈറലായ പോസ്റ്റുകളും കത്തുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനു ശേഷം ബന്ദികളെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം മോചിതയായ ഇസ്രായേലുകാരിയ ഡാനിയേല്‍ അലോണി എഴുത്തിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തന്നോടും അഞ്ചു വയസ്സുകാരിയായ തന്റെ മകള്‍ എമിലിയയോടും ഹമാസ് കാണിച്ച സ്‌നേഹം മറക്കാനാകാത്തതാണെന്നാണ് അലോണി കുറിച്ചത്. ഹീബ്രു ഭാഷയില്‍ എഴുതിയ കത്താണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

‘എന്റെ മകളോട് നിങ്ങള്‍ കാണിച്ച സ്‌നേഹവായ്പിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ അവള്‍ക്ക് രക്ഷിതാക്കളെ പോലെയായിരുന്നു. നിങ്ങള്‍ അവളുടെ സുഹൃത്തുക്കള്‍ മാത്രമല്ല, ഏറെ പ്രിയപ്പെട്ടവരാണെന്നും’ അലോണി കുറിച്ചു. പോറ്റമ്മയെ പോലെ അവള്‍ക്കൊപ്പം ചെലവഴിച്ചതിന് നന്ദി. അവളോട് ക്ഷമയോടെ പെരുമാറിയതിനും പരിമിതികളില്‍ നിന്നുകൊണ്ട് പലഹാരങ്ങളും പഴങ്ങളുമടക്കം സാധ്യമായതെല്ലാം നല്‍കി ചേര്‍ത്തുപിടിച്ചതിനും നന്ദി പറയുന്നു.

നിങ്ങള്‍ക്കും യാത്രയിലുടനീളം കണ്ടുമുട്ടിയ നല്ല മനുഷ്യര്‍ക്കും നന്ദി. എന്റെ മകള്‍ ഗസ്സയിലെ ഒരു രാജ്ഞിയാണെന്നാണ് സ്വയം മനസ്സില്‍ കരുതിയത്. പട്ടാളക്കാര്‍ മുതല്‍ നേതാക്കള്‍ വരെ മുഴുവന്‍ ആളുകളും അവളോട് ദയയും അനുകമ്പയും സ്നേഹവും കാണിച്ചു. ഞാനെന്നും നിങ്ങളുടെ മഹാമനസ്‌കതയുടെ തടവുകാരിയായിരിക്കും. നിങ്ങളോട് എന്നും നന്ദിയുള്ളവളായിരിക്കും. ഗസ്സയില്‍ നിങ്ങള്‍ അനുഭവിച്ച നാശനഷ്ടങ്ങള്‍, അത്യാഹിതങ്ങള്‍, ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയിലും നിങ്ങള്‍ കാണിച്ച സദ്പ്രവൃത്തികള്‍ അവ എന്നും ഓര്‍ത്തിരിക്കും. നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മ നേരുന്നു. നിങ്ങളുടെ കുട്ടികള്‍ക്കും കുടുംബത്തിനും ആരോഗ്യവും ക്ഷേമവും ഉണ്ടാകട്ടെ.’ അലോണി കുറിച്ചു.

 

???? കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles