Current Date

Search
Close this search box.
Search
Close this search box.

പൊലിസിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഇസ്രായേലില്‍ പ്രധാന ഹൈവേ ഉപരോധിച്ചു

തെല്‍ അവീവ്: പൊലിസ് ക്രൂരതയിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇസ്രായേലില്‍ ജനങ്ങള്‍ രാജ്യത്തെ പ്രധാന ദേശീയ പാത ഉപരോധിച്ചു. ഈ മാസമാദ്യത്തില്‍ പൊലിസ് 24കാരനെ വെടിവെച്ചതില്‍ പ്രതിഷേധിച്ചാണ് ഇസ്രായേലികളും എത്യോപ്യക്കാരും ചേര്‍ന്ന് തെല്‍ അവീവിലെ പ്രധാന പാത ഉപരോധിച്ചത്. ഉപരോധത്തെത്തുടര്‍ന്ന് ബുധനാഴ്ച മണിക്കൂറുകളോളമാണ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത്.

ജനുവരി 18നാണ് യഹൂദ ബിയാദ്ഗ എന്ന ചെറുപ്പക്കാരന്‍ ബത്‌യാമില്‍ വെച്ച് കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് കത്തിയുമായി തെരുവിലിറങ്ങിയതോടെ വീട്ടുകാര്ഡ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ തന്റെ ജീവന് ഭീഷണിയാകുമെന്ന് ഭയന്ന് ബിയാദ്ഗക്കു നേരെ നിറയൊഴിക്കുകയായിരുന്നു. അവന്‍ സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടു.

തുടര്‍ന്ന് പൊലിസിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളടക്കം റോഡ് ഉപരോധിക്കുകയും പൊലിസിനെതിരെ റാലി നടത്തുകയും ചെയ്യുകയായിരുന്നു. എത്യോപ്യന്‍ വംശജര്‍ക്കെതിരെ ഇസ്രായേലി പൊലിസിന്റെ ക്രൂരതകള്‍ വര്‍ധിച്ചുവെന്നാരോപിച്ച് എത്യോപ്യന്‍ വംശജരും പ്രതിഷേധവുമായി രംഗത്തെത്തി.

Related Articles