Current Date

Search
Close this search box.
Search
Close this search box.

ജബലിയ്യ അഭയാര്‍ത്ഥി ക്യാംപ് തരിപ്പണമാക്കി ഇസ്രായേല്‍; 90 മരണം – ചിത്രങ്ങള്‍

ഗസ്സ സിറ്റി: ഗസ്സക്കുമേലുള്ള ഇസ്രായേല്‍ നരനായാട്ട് 73ാം ദിവസവും തുടരുമ്പോഴും ഗസ്സയിലെ അവശേഷിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് മുന്നേറുകയാണ് ഇസ്രായേല്‍ സൈന്യം.

വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജബലിയ പട്ടണത്തിലെ അല്‍-ബാര്‍ഷ്, അല്‍വാന്‍ കുടുംബങ്ങളുടെ താമസസ്ഥലങ്ങളിലാണ് ഞായറാഴ്ച ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും,.

നിരവധി പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് കരുതുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളുള്‍പ്പെടെ പരിക്കേറ്റവരില്‍ പലരെയും സമീപത്തെ മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റി, ഇവിടങ്ങളില്‍ ഇതിനകം തന്നെ രോഗികളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ വക്താവ് ദാവൂദ് ഷെഹാബിന്റെ മകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.

അതേസമയം, പലായനം ചെയ്ത ഭൂരിഭാഗം ഫലസ്തീനികളും അഭയം പ്രാപിക്കുന്ന ഖാന്‍ യൂനിസ്, റഫ എന്നീ നഗരങ്ങളിലും തെക്കന്‍ ഗസ്സയിലും ഇസ്രായേല്‍ പീരങ്കി ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ റഫയില്‍ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെയായി ഗസ്സയില്‍ 19,000ലേറെ ലസ്തീനികള്‍ കൊല്ലപ്പെട്ടു.

Related Articles