Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നു: 22 മരണം

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ട് ഇന്നും അവസാനിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെയായി 22 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് കൊല്ലപ്പെട്ടിരുന്നു. ബാധനാഴ്ച രാവിലെ മാത്രം 9 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഉപരോധ ഗസ്സ മുനമ്പില്‍ ഇപ്പോഴും ബോംബ് വര്‍ഷം തുടരുകയാണ്. ബോംബിങ്ങില്‍ 69ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രത കൂടിയ മേഖലയിലാണ് സൈന്യം ബോംബ് വര്‍ഷിക്കുന്നത്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ അപലപിച്ച് ഫലസ്തീന്‍ അതോറിറ്റി രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു.

Related Articles