Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ പ്രകടമായ ലംഘനം -എച്ച്.ആര്‍.ഡബ്ല്യൂ

ന്യൂയോര്‍ക്ക്: മെയ് മാസത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെ ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പ് മേഖലകളിലെ നാല് ഉയര്‍ന്ന കെട്ടിടങ്ങള്‍ തകര്‍ത്തത് അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ പ്രകടമായ ലംഘനമാണെന്ന് ഉന്നത അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എച്ച്.ആര്‍.ഡബ്ല്യൂ (Human Rights Watch) തിങ്കളാഴ്ച പറഞ്ഞു. ആക്രമണത്തെ ന്യായീകരിക്കുന്ന തെളിവ് സമര്‍പ്പിക്കാന്‍ ഇസ്രായേല്‍ സൈന്യത്തോട് മനുഷ്യാവകാശ സംഘടന ആവശ്യപ്പെടുകയും ചെയ്തു.

വ്യോമാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും, നിരവധി പേരെ കുടിയൊഴിപ്പിക്കുകയും, ബിസിനസ് നശിപ്പിക്കുകയും ചെയ്യുന്നതിന് കാരണമായിരുന്നു.

അവിടെ ബിസിനസ് അടിസ്ഥാനമാക്കി ജീവിക്കുന്ന, ജോലിചെയ്യുന്ന, വില്‍ക്കുന്ന, പ്രയോജനം കൈപ്പറ്റുന്ന നിരവധി ഫലസ്തീനികള്‍ക്ക് ഗുരുതരവും അവസാനിക്കാത്തതുമായ ദോഷംവരുത്തിയ ഗസ്സ സിറ്റിയിലെ ഉയരമുള്ള നാല് ടവറുകള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം പ്രകടമായ നിയമലംഘനമാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ക്രൈസിസ് ആന്‍ഡ് കോണ്‍ഫ്‌ളിക്ട് റിസര്‍ച്ചര്‍ റിച്ചാര്‍ഡ് വെയര്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles