Current Date

Search
Close this search box.
Search
Close this search box.

ഇറാനെ ലക്ഷ്യമിട്ടാണ് സിറിയയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍

ദമസ്‌കസ്: കഴിഞ്ഞ ദിവസം സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഇറാനെ ലക്ഷ്യമിട്ടാണെന്ന് ന്യായീകരണം. തിങ്കളാഴ്ച നടത്തിയ റോക്കറ്റാക്രമണം ഇറാന്റെ ആക്രമണം തടയാന്‍ ആണെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്.

സിറിയന്‍ ഭൂപ്രദേശം ലക്ഷ്യമാക്കിയുള്ള ഇറാന്‍ ഖുദ്‌സ് സേനയുടെ ആക്രമണങ്ങളെ തടയിടാനാണ് തങ്ങള്‍ ശ്രമിച്ചത്. തങ്ങളുടെ സൈന്യത്തെയോ ഭൂപ്രദേശത്തോ ആക്രമിക്കുന്നതില്‍ സിറിയന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.

ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി തീവ്രമായ റോക്കറ്റാക്രമണം നടത്തിയെന്നും എന്നാല്‍ സിറിയന്‍ സൈന്യം ഇടപെട്ട് ആക്രമണങ്ങളെ ഇല്ലാതാക്കിയെന്നും ശ്രമം തകര്‍ത്തുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Related Articles