Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ റെയ്ഡ് ശക്തമാക്കി ഇസ്രായേല്‍ സേന- ചിത്രങ്ങള്‍ കാണാം

ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ 270 പേര്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 7നുശേഷം വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ സേനയുടെ റെയ്ഡുകള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

ഇസ്രായേലി സേന മുന്നറിയിപ്പില്ലാതെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തുന്നുവെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 

അല്‍ജസീറ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം

 

ജെനിനില്‍ റെയ്ഡിനിടെ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന ഇസ്രായേല്‍ സൈന്യം.
റെയ്ഡിന്റെ ഭാഗമായെത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്‍ഡോസര്‍ ജെനിന്‍ തെരുവിലൂടെ നീങ്ങുന്നു.
ഇസ്രായേല്‍ സൈന്യം തടഞ്ഞുവെച്ച് ആംബുലന്‍സില്‍ ഇരിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകന്‍.
റെയ്ഡ് നടത്തുന്ന ഇസ്രായേല്‍ സൈന്യം വാഹനത്തില്‍ നിന്നും പുറത്തേക്ക് നോക്കുന്നു.
റെയ്ഡ് മൂലം ആളൊഴിഞ്ഞ വെസ്റ്റ് ബാങ്ക് തെരുവില്‍ കച്ചവടം ചെയ്യുന്നയാള്‍.
ജെനിനില്‍ റെയ്ഡ് നടത്തുന്ന ഇസ്രായേല്‍ സൈന്യം.
തോക്കുമായി ജെനിന്‍ നഗരത്തില്‍ റെയ്ഡ് നടത്തുന്ന ഇസ്രായേല്‍ സൈന്യം.
ജെനിന്‍ നഗരത്തില്‍ റെയ്ഡ് നടത്തുന്ന ഇസ്രായേല്‍ സൈന്യം.
ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനികള്‍ കൊല്ലപ്പെട്ട സ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നു.

Related Articles