Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍

(07-12-2023) വ്യാഴം

ആകെ മരണം- 16,248

ഗസ്സയിലെ യുദ്ധം 62ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രായേലിന്റെ ബോംബാക്രമണം തുടരുന്നു.

ഗസ്സയിലെ ആഴത്തിലുള്ള ‘വിപത്തിനെ’ കുറിച്ച് സുരക്ഷ കൗണ്‍സിലില്‍ മുന്നറിയിപ്പ് നല്‍കി യു.എന്‍ സെക്രട്ടറി ജനറല്‍.

ഗസ്സ സിറ്റിയിലെ അഹ്ലി അറബ് ഹോസ്പിറ്റല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.

പരിക്കേറ്റവരുടെ നേരിടാന്‍ ആരോഗ്യ സംവിധാനം പാടുപെടുകയാണ്.

ഗസ്സ മുനമ്പിലെ ജനസംഖ്യ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് ഈജിപ്ത്

യു.കെയിലുടനീളമുള്ള നാല് ആയുധ ഫാക്ടറികള്‍ക്കെതിരെ ഫലസ്തീന്‍ അനുകൂ പ്രതിഷേധക്കാര്‍ ഉപരോധിച്ചു

വടക്കന്‍ ഗസ്സയിലെ ആംബുലന്‍സ് സര്‍വീസുകള്‍ റെഡ് ക്രസന്റ് നിര്‍ത്തിവച്ചു

ഗസ്സ അഭയാര്‍ത്ഥി മേഖലയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്ന് ഇസ്രായേല്‍ സൈന്യം

ഗസ്സ വിട്ടുപോകില്ലെന്ന് ആവര്‍ത്തിച്ച് ഫലസ്തീനികള്‍

മാധ്യമപ്രവര്‍ത്തകരെ കൊല്ലാനും ആക്രമിക്കാനും ഇസ്രായേലിനെ അനുവദിക്കരുതെന്ന് ആംനസ്റ്റി

തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മെഡിക്കല്‍ വൃത്തങ്ങള്‍.

ഗസ്സയിലേക്ക് ‘കുറഞ്ഞ’ ഇന്ധനത്തിന്റെ പ്രവേശനത്തിന് അംഗീകാരം നല്‍കി ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ്

യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ഈ ആഴ്ച ഇസ്രായേലും അധിനിവേശ വെസ്റ്റ് ബാങ്കും സന്ദര്‍ശിക്കും.

അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി റെയ്ഡുകള്‍ തുടരുന്നു.

 

(06-12-2023) ബുധന്

  • ഗസ്സയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്
  • വടക്കന്‍ ഗസ്സയില്‍ ബുധനാഴ്ച രാവിലെ ബോംബിങ് രൂക്ഷം
  • ആകെ മരണം 16,248
  • ഗസ്സക്ക് ചുറ്റു കഴിഞ്ഞ രാത്രി ശക്തമായ പീരങ്കി ഷെല്ലാക്രമണം
  • ഗസ്സയ്ക്കെതിരായ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ ഈ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ബത്ലഹേമിലെ ക്രൈസ്തവ മതനേതാക്കള്‍ തീരുമാനിച്ചു.
  • ദിവസവും ഗസ്സയിലെ 250 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം.
  • യുദ്ധാനന്തരം ഗസ്സയെ സൈനികവല്‍ക്കരിക്കേണ്ടതായി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
  • യുദ്ധം എത്രകാലം നീണ്ടുനിന്നാലും പോരാടാന്‍ സംഘം ‘നന്നായി തയ്യാറാണ്’ എന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉസാമ ഹംദാന്‍.
  • സെന്‍ട്രല്‍ ഗാസയിലെ നുസറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
  • അധിനിവേശ വെസ്റ്റ്ബാങ്കിലെ സമാധാനം, സുരക്ഷ അല്ലെങ്കില്‍ സ്ഥിരത എന്നിവയക്ക് തുരങ്കം വയ്ക്കുന്നതില്‍ പങ്കാളികളെന്ന് വിശ്വസിക്കപ്പെടുന്ന ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ്.
  • ബുധനാഴ്ച ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഖാന്‍ യൂനിസ് നഗരത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങി.
  • ഇസ്രയേലിന്റെ യഥാര്‍ത്ഥ പദ്ധതി ഗസ്സ മുനമ്പിനെ മുഴുവന്‍ ‘നിരപ്പാക്കുക’ ആണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍
  • അടിയന്തര പരിചരണം ആവശ്യമുള്ള ഫലസ്തീനികളുടെ എണ്ണം കുതിച്ചുയരുന്നു
  • രോഗികളെ ഉള്‍കൊള്ളാന്‍ പാടുപെട്ട് ഗസ്സയിലെ ആശുപത്രികള്‍
  • ‘സിവിലിയന്‍മാരുടെ കൂട്ടക്കൊല അവസാനിപ്പിക്കണം’ എന്ന് യു.എന്‍ പ്രത്യേക പ്രതിനിധി.
  • ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേലുമായി ചര്‍ച്ചകളൊന്നുമില്ലെന്ന് ഹമാസ് മുതിര്‍ന്ന വക്താവ്.
  • യുദ്ധം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍.
  • ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് യു.എന്നിനോട് ഫലസ്തീന്‍ അതോറിറ്റി.
  • ഗസ്സയില്‍ ആയുധശേഖരം കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

 

(05-12-2023) ചൊവ്വ

  • ആകെ മരണം 15,899
  • ഗസ്സ മുനമ്പില്‍ ഉടനീളം ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.
    ആശുപത്രികള്‍ക്ക് സമീപവും ഉപരോധ ഗസ്സയുടെ തെക്ക് ഭാഗങ്ങളിലും കരയാക്രമണം രൂക്ഷം.
    തെക്കന്‍ ഗസ്സയില്‍ ഫലസ്തീന്‍ സിവിലിയന്മാര്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ ‘വിവേചനരഹിതമായ ബോംബാക്രമണം ‘പുതിയ ആഴത്തില്‍’ എത്തിയിരിക്കുന്നുവെന്ന് നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സില്‍ മേധാവി മുന്നറിയിപ്പ് നല്‍കി.
    ഇസ്രായേല്‍ ബോംബാക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്ന് തങ്ങളുടെ ടീമുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു.
    ഗസ്സയിലെ ഭൂരിപക്ഷം വീടുകള്‍ക്കും യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
  • സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് യുദ്ധക്കുറ്റമാണെന്നും ഇസ്രായേല്‍ ശിക്ഷിക്കപ്പെടണമെന്നും ദോഹയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി ആവശ്യപ്പെട്ടു.
  • ഗസ്സയിലെ നിരപരാധികളായ ഫലസ്തീനികളുടെ മരണത്തിന് ഉത്തരവാദികള്‍ ‘ഇസ്രായേല്‍ നടത്തിയ വംശഹത്യ’യാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ ഖത്തര്‍ അമീര്‍ പറഞ്ഞു.
  • ഉച്ചകോടിയില്‍ ആറ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും നേതാക്കള്‍ ഗസ്സയിലെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.
  • ഇസ്രായേല്‍ വെടിവയ്പ്പും ഷെല്ലാക്രമണവും ആശുപത്രികളെ ലക്ഷ്യമിടുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍.
  • മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലും തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
  • ‘ഭീകര അടിസ്ഥാന സൗകര്യങ്ങള്‍’ എന്ന് ആരോപിച്ച് ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പ് വളഞ്ഞതായി ഇസ്രായേല്‍ സൈന്യം.

(04-12-2023)

  • ആകെ മരണം 15,500
  • ഇസ്രായേലി ടാങ്കുകള്‍ തെക്കന്‍ ഗസ്സയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്.
  • തെക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം കര ആക്രമണം വിപുലീകരിച്ചു.
  • ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞുകിക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം.
  • ഗസ്സയിലുടനീളമുള്ള വീടുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
  • ശനിയാഴ്ച മുതല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 800-ലധികം പേര്‍ കൊല്ലപ്പെട്ടു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം കഴിഞ്ഞ രാത്രിയും പുലര്‍ച്ചെയും നടത്തിയ റെയ്ഡുകളില്‍ നിരവധി ഫലസ്തീനികളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തു.
  • ഗസ്സ നഗരത്തിന് കിഴക്കുള്ള ഷുജയ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50 ലധികം വീടുകള്‍ തകര്‍ന്നു.
  • ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയിലെ പകുതിയിലധികം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
  • അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 60 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
  • ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അഴിമതി കേസില്‍ വിചാരണ ഇന്ന് പുനരാരംഭിച്ചു.
  • ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു.
  • യുദ്ധാനന്തര ഗസ്സയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി സംഘമെത്തുമെന്ന് ഇസ്രായേല്‍.

Related Articles