Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കുള്ള വിദേശ സഹായം; പുതിയ നയവുമായി ഇസ്രായേല്‍

തെല്‍അവീവ്: ഗസ്സക്കുള്ള വിദേശ സഹായം വൗചര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യണമെന്ന് ഇസ്രായേല്‍. ഫലസ്തീന്‍ പ്രദേശത്തെ ഹമാസ് ഭരണാധികാരികളെയും അവരുടെ ആയുധശേഖരത്തെയും ശക്തിപ്പെടുത്തുന്നതിനായി സംഭാവന വഴിതിരിച്ചുവിടുന്നതിനെതിരെയാണ് തീരുമാനമെന്ന് ഇസ്രായേല്‍ മന്ത്രി തിങ്കളാഴ്ച പറഞ്ഞു. മെയ് 11ലെ ഇസ്രായേല്‍-ഫലസ്തീന്‍ അതിര്‍ത്തി പോരാട്ടത്തെ തുടര്‍ന്ന് ദരിദ്രമായ ഗസ്സ മുനമ്പിന്റെ പുനര്‍നിര്‍മാണ ചെലവ് മാനുഷിക സംഘടനകള്‍ 500 മില്യണ്‍ ഡോളറാണ് കണക്കാക്കിയത്.

2014ലെ യുദ്ധത്തിന് ശേഷം ഒരു ബില്യണ്‍ ഡോളറിലധികമാണ് ഖത്തര്‍ നിര്‍മാണത്തിനും മറ്റ് പദ്ധതികള്‍ക്കായി ഗസ്സക്ക് സാമ്പത്തിക സഹായമായി നല്‍കിയത്. അതില്‍ കുറച്ച് പണമായുമാണ് നല്‍കിയത്. പണംനല്‍കുന്നത് നിരീക്ഷിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തത് ഇസ്രായേലായിരുന്നു. മെയ് അവസാനത്തില്‍ 500മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് നയത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നതായി ആഭ്യന്തര സുരക്ഷാ മന്ത്രി ഉമര്‍ ബാര്‍ ലെവ് പറഞ്ഞു.

ഹമാസിന് ലഭിക്കുന്ന, ഗസ്സയിലെത്തുന്ന ഖത്തര്‍ പണം പൂര്‍ണമായും സ്യൂട്ട്‌കേസുകളിലായി എത്തുകയില്ല. അടിസ്ഥാനത്തില്‍ ഹമാസും, ഉദ്യോഗസ്ഥരും അതിന്റെ നിര്‍ണായക ഭാഗം എടുക്കുന്നു. ചുരുക്കത്തില്‍, ഭക്ഷ്യ വൗചറുകള്‍, മാനുഷിക സഹായ വൗചറുകള്‍ എന്നീ സംവിധാനമാമാണ് ബെനറ്റ് വിഭാവനം ചെയ്യുന്നത്. അത് ഇസ്രായേല്‍ രാഷട്രത്തിനെതിരെ ആയുധം വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പണമായിരിക്കുകയില്ല -ഇസ്രായേല്‍ ആര്‍മി റേഡിയോയോട് ബാര്‍ ലെവ് പറഞ്ഞു.

Related Articles