Current Date

Search
Close this search box.
Search
Close this search box.

13കാരനെ കണ്ണുകെട്ടി പരസ്യമായി നടത്തിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത- വീഡിയോ

ജറൂസലേം: ഇസ്രായേല്‍ സൈന്യം ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരതകള്‍ നിരന്തരം പുറത്തുവരാറുണ്ട്. അതും പിഞ്ചു കുഞ്ഞുങ്ങളോട് വരെ ദയാദാക്ഷിണ്യമില്ലാതെ സൈനികര്‍ പെരുമാറുന്നത് നിത്യസംഭവമാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

വെസ്റ്റ്ബാങ്കിന് സമീപമുള്ള അബൂജല്‍സില്‍ നിന്നുമാണ് 13കാരനായ അബ്ദുറസാഖ് ഇദ്രീരിസിനെ ഇസ്രായേല്‍ സൈനികര്‍ പിടികൂടുന്നത്. തുടര്‍ന്ന് വെളുത്ത തുണികൊണ്ട് അവന്റെ കണ്ണ് മൂടിക്കെട്ടുകയും ഹെബ്രോണ്‍ നഗരത്തിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്തു. ഇദ്‌രീസിന് ചുറ്റും അത്യാധുനിക യന്ത്രത്തോക്കുകളുമായി ആറു സൈനികരും അകമ്പടിയായി ഉണ്ടായിരുന്നു. പോകുന്ന വഴിയില്‍ പ്രതിഷേധമുയര്‍ത്തുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ ഗ്രനേഡുകള്‍ എറിയുന്നതും വീഡിയോവില്‍ കാണാം.

തന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള സൈനിക പോസ്റ്റിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടിയുടെ പിതാവ് അവനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ചെവികൊള്ളാതെ പിതാവിനെ മര്‍ദിക്കുകയായിരുന്നു സൈന്യം. അവനെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു എന്നാണ് സൈന്യം പിതാവിനെ അറിയിച്ചത്. കുട്ടിയോട് സൈന്യത്തിനു നേരെ കല്ലെറിയുന്നവരുടെ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു സൈന്യം. അവസാനം ഉച്ചക്ക് രണ്ടു മണിയോടെ അവനെ തനിച്ച് വിട്ടയക്കുകയായിരുന്നു.

Related Articles