Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍ മേഖലകളില്‍ ഇരട്ട കുടിയേറ്റം നടത്തുമെന്ന് ഇസ്രായേല്‍

തെല്‍അവീവ്: അധിനിവിഷ്ട ഗോലന്‍ കുന്നുകളില്‍ ഇരട്ട കുടിയേറ്റം നടത്തുമെന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.

സിറിയന്‍ പ്രദേശത്തിന്മേല്‍ ഇസ്രായേലിന്റെ പരമാധികാരം അമേരിക്ക അംഗീകരിച്ചതാണ് ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശമാണ് ഇസ്രായേലിലെ ഗോലന്‍ മലനിരകള്‍.

‘ഇത് നമ്മുടെ നിമിഷമാണ്. ഇത് ഗോലാന്‍ കുന്നുകളുടെ നിമിഷമാണ്, ”ഞായറാഴ്ച ഗോലാന്‍ കുന്നുകളില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ബെന്നറ്റ് പറഞ്ഞു. കുടിയേറ്റത്തിന്റെ വ്യാപ്തിയുടെ കാര്യത്തില്‍ ദീര്‍ഘമായ വര്‍ഷങ്ങള്‍ക്ക് ശേഷം, ഗോലാന്‍ കുന്നുകളില്‍ ഇരട്ട കുടിയേറ്റം നടത്തുക എന്നതാണ് ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം’-ബെന്നറ്റ് പറഞ്ഞു.

മേഖലയില്‍ ഇസ്രയേലിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള മില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതിക്കാണ് ഇപ്പോള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. അധിനിവേശ ഗോലാന്‍ കുന്നുകളിലെ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ഇതിലൂടെ ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്.

1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ സിറിയയില്‍ നിന്ന് ഗോലന്‍ കുന്നുകള്‍ പിടിച്ചെടുക്കുകയും 1981-ല്‍ അത് ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും സംഘടനകളും ഈ നീക്കം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് പറഞ്ഞു. എന്നാല്‍ അമേരിക്ക മാത്രമാണ് ഈ നീക്കത്തെ അംഗീകരിക്കുകയും കുടിയേറ്റത്തിന് ഇസ്രായേലിന് അനുമതി നല്‍കുകയും ചെയ്തത്.

Related Articles