Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ചക്ക് മുമ്പ് തടവുകാരെ മോചിപ്പിക്കില്ലെന്ന്; വെടിനിര്‍ത്തല്‍ വൈകിപ്പിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: ഇസ്രായേലും ഹമാസും തമ്മില്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയ ഗസ്സയിലെ വെടിനിര്‍ത്തല്‍ വൈകുന്നു. വെള്ളിയാഴ്ചക്ക് മുന്‍പായി ഫലസ്തീന്‍ തടവുകാരെ വിട്ടയക്കില്ലെന്നാണ് വ്യാഴാഴ്ച ഇസ്രായേല്‍ അറിയിച്ചത്. അതിനാല്‍ തന്നെ വെടിനിര്‍ത്തല്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി കരാറിന്റെ കൃത്യമായ സമയം ഇപ്പോഴും വ്യക്തമല്ല. അധികം വൈകില്ലെന്നും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യു.എസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച രാവിലെ മുതലായിരിക്കും വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയ്ക്ക് മുമ്പ് തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അറിയിച്ചത്.

വെടിനിര്‍ത്തല്‍ വൈകുന്നതില്‍ നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് ഇസ്രായേല്‍ ബന്ദികളാക്കിയവരുടെ കുടുംബങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

അതേസമയം, ബുധനാഴ്ച രാത്രിയും ഗസ്സ മുനമ്പിലുടനീളം ഇസ്രായേലിന്റെ മാരകമായ വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. ആകെ മരണം 14,500 ആയി. കരാര്‍ ലംഘിച്ചാലും മുഴുവന്‍ ബന്ദികളെയും ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെയും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെയും യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

 

 

???? കൂടുതല്‍ വായനക്ക് ടെലഗ്രാം ഗ്രൂപ്പില്‍ അംഗമാകൂ: https://t.me/+g3KtTkvHhhpiMmJl

Related Articles