Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്

ഗസ്സ സിറ്റി: ഗസ്സ തീരത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ നാവിക സേനയുടെ വെടിവെപ്പ്. ഗസ്സ സിറ്റിയുടെ തീരത്തേക്ക് ബോട്ടില്‍ പോകുകയായിരുന്ന നിരായുധരായ മത്സ്യത്തൊഴിലാളികള്‍ക്കു നേരെയാണ് ഇസ്രായേല്‍ സൈന്യം അകാരണമായി വെടിവച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ നാവിക സൈന്യം ലൈവ് ബുള്ളറ്റിങ്ങും ബോംബിങ്ങും നടത്തിയെന്നും മത്സ്യത്തൊഴിലാളികള്‍ ഈ സമയം വടക്കന്‍ ഗസ്സയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരോട് തിരിച്ചുകയറാനും വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടാണ് വെടിവെച്ചത്. അല്‍ സുദാനിയ്യ തീരത്തുവെച്ചാണ് സംഭവം.

ഇസ്രായേല്‍ നാവിക സേന ഇത്തരത്തില്‍ ഫലസ്തീനികള്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടത്താറുണ്ട്. അവരുടെ ബോട്ടുകള്‍ കേടുപാട് വരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യാറുണ്ട്.

Related Articles