Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബിങ്

ഗസ്സ സിറ്റി: ഒരിടവേളക്ക് ശേഷം ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബ് വര്‍ഷം. ഫലസ്തീന്‍ കേന്ദ്രങ്ങളില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടു എന്നാരോപിച്ചാണ് ഇസ്രായേലിന്റെ പ്രത്യാക്രമണം. ബുധനാഴ്ച പുലര്‍ച്ചെ 2.30 നാണ് വടക്കന്‍ ഗസ്സ മുനമ്പിനെ ലക്ഷ്യമാക്കി വ്യോമാക്രമണമുണ്ടായത്. ഗസ്സക്ക് മുകളില്‍ നിന്നും തീയും പുകയും ഉയര്‍ന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തും ദെയ്ര്‍ അല്‍ ബലയുടെ കിഴക്കും ലക്ഷ്യമാക്കി അഞ്ച് മിസൈലുകള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പോര്‍വിമാനവും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഹമാസിന്റെ റോക്കറ്റ് നിര്‍മാണ കേന്ദ്രത്തിന് നേരെയും സൈനിക പോസ്റ്റിന് നേരെയമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് വിട്ട റോക്കറ്റാക്രമണത്തിന്റെ മറുപടിയായിട്ടാണിതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles