Current Date

Search
Close this search box.
Search
Close this search box.

ഹമാസിനെ ലക്ഷ്യംവെച്ച് ഇസ്രായേലിന്റെ പുതിയ ആക്രമണം

ഗസ്സ സിറ്റി: ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് സ്ഫോടനാത്മക ബലൂണുകൾ തുടർച്ചയായി വിക്ഷേപിക്കുന്നതിന്റെ പ്രതികരണമെന്നോണം ​ഗസ്സ മുനമ്പിലെ ഹമാസിനെ ലക്ഷ്യംവെച്ച് വീണ്ടും ഇസ്രായേൽ ആക്രമണം. പുതിയ സാമ്പത്തിക പദ്ധതികൾ അനുവദിക്കാനും, ​ഗസ്സക്ക് മേൽ ചുമത്തിയ ഉപരോധങ്ങളിൽ ഇളവ് വരുത്താനുമായി ഇസ്രായേലിന് മേൽ സമർദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ഈയിടെ സ്ഫോടക വസ്തുക്കൾ നിറച്ച ഡസൺ കണക്കിന് ഹീലിയം ബലൂണുകൾ വിന്യസിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ​ഗസ്സയിലേക്കുള്ള ഇന്ധന കയറ്റുമതി നിർത്തുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

 

Related Articles