Current Date

Search
Close this search box.
Search
Close this search box.

സുരക്ഷാ ചര്‍ച്ചക്കായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഫലസ്തീനില്‍

ജറൂസലം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൂടിക്കാഴ്ച നടത്തി. പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. നഫ്താലി ബെനറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രിയായി ജൂണില്‍ അധികാരമേറ്റതിന് ശേഷം ആദ്യവുമാണ്.

85 വയസ്സുകാരനായ ഫലസ്തീന്‍ നേതാവിനൊപ്പം സുരക്ഷാ-സിവിലിയന്‍-സാമ്പത്തിക ചര്‍ച്ചക്കായി വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ സന്ദര്‍ശനം നടത്തിയതായി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു. വൈറ്റ് ഹൗസില്‍ വെച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെനറ്റ് മടങ്ങിയതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.

സുരക്ഷാ നയം, സിവിലിയന്‍-സമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് (ഞായറാഴ്ച) വൈകുന്നേരം പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ഫലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി -ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles