Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയുടെ പുനരുദ്ധാരണത്തിന് ഇസ്രായേല്‍ തടസ്സം നില്‍ക്കുന്നു

ജറൂസലേം: മസ്ജിദുല്‍ അഖ്‌സയുടെ പുനരുദ്ധാരണത്തിന് ഇസ്രായേല്‍ തടസ്സം നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അഖ്‌സയുടെ നവീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗത്തെ മസ്ജിദിന് അകത്തേക്ക് പ്രവേശിക്കാന്‍ ഇസ്രായേല്‍ സൈന്യം അനുവദിച്ചില്ല.

അഖ്‌സയുടെ ചുമരുകളിലെ വിള്ളല്‍ ഗേറ്റ് നവീകരണം,മതില്‍ ഉയര്‍ത്തിക്കെട്ടുക തുടങ്ങിയ ജോലികളാണ് മസ്ജിദ് നിര്‍മാണ കമ്മിറ്റി മസ്ജിദ് കോംപൗണ്ടില്‍ ചെയ്യാനുദ്ദേശിക്കുന്നത്. എന്നാല്‍ പള്ളിയിലേക്ക് പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ ഇസ്രായേല്‍ അധികൃതര്‍ വിവേചനം തുടരുകയാണ്. ഫലസ്തീന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തങ്ങളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച അഖ്‌സയിലേക്ക് പ്രവേശിക്കാനായതായി ഇസ്ലാമിക് എന്‍ഡോവ്മെന്റ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്‍ അസീം സല്‍ഹബ് പറഞ്ഞു.

Related Articles