Current Date

Search
Close this search box.
Search
Close this search box.

ഗസ്സ യുദ്ധം: ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍

11-12-23 തിങ്കള്‍

 

  • ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം മാറ്റമില്ലാതെ തുടരുന്നു.
  • ഗസ്സയുടെ തെക്കന്‍ ഭാഗമായ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ പ്രതിരോധ സംഘങ്ങളും തമ്മില്‍ കരയുദ്ധം തുടരുന്നു.
  • ഹമാസ് ആക്രമണമല്ല യുദ്ധത്തിന്റെ തുടക്കമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി.
  • അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച ആഗോള പണിമുടക്കിന് ആഹ്വാനം ചെയ്ത് ഫലസ്തീനികള്‍.
  • ആകെ മരണം 18,000 കടന്നു
  • മധ്യ, വടക്കന്‍ ഗസ്സയില്‍ ഇസ്രയേലിന്റെ മാരകമായ വ്യോമാക്രമണം ഇന്നും തുടരുന്നു.
  • ഗസ്സ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക യു.എന്‍ പൊതുസഭ നടക്കും.
  • ഈജിപ്തും മൗറിത്യാനിയയും ചേര്‍ന്ന് ‘സമാധാനത്തിനായുള്ള ഐക്യം’ എന്ന 377-ാം പ്രമേയം അവതരിപ്പിച്ചതിന് ശേഷമാണ് പൊതുസഭ കൂടുന്നത്.
  • ഇസ്രായേലും ഹിസ്ബുള്ളയും വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ലെബനനിലെ യു.എന്‍ സേന ‘വിശാലമായ സംഘര്‍ഷം’ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
  • അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്.
  • ഗസ്സയിലെ സിവിലിയന്‍ ദുരിതങ്ങള്‍ അവസാനിപ്പി്ക്കണമെന്ന് ഇസ്രായേലിനോട് ജര്‍മ്മനി ആവശ്യപ്പെട്ടു.
  • ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് റഷ്യന്‍ മന്ത്രി ഹമാസിനോട് ആവശ്യപ്പെട്ടു. ഹമാസുമായി നടത്തിയ ഫോണ്‍കോളിലൂടെയായിരുന്നു ആവശ്യം.
  • ഗസ്സയുമായുള്ള അതിര്‍ത്തിയായ കരീം അബു സലേം ക്രോസിംഗ് തുറക്കുമെന്ന് ഇസ്രായേല്‍.
  • മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.
  • വടക്കന്‍ ഗസ്സസയിലെ ബെയ്ത് ലാഹിയയിലെ അവ്‌നി അല്‍-ഹര്‍ത്താനി സ്‌കൂളില്‍ അഭയം പ്രാപിച്ചവര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
  • പ്രദേശത്ത് ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കിയതിനെതുടര്‍ന്നാണിത്.
  • സ്ട്രിപ്പിന്റെ വടക്കന്‍ ഭാഗത്ത് 50,000 പേര്‍ക്ക് പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ പറഞ്ഞു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് സ്ത്രീകളടക്കം 28 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
  • സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു.
  • ഹമാസിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും ആവശ്യപ്പെട്ടു.
  • ദമസ്‌കസിന് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു.

Related Articles