Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നും തോറ്റ് മടങ്ങാനൊരുങ്ങി ഇസ്രായേല്‍; 79ാം ദിവസത്തിലേക്ക് കടന്ന് നരഹത്യ

  • ഇസ്രായേലിന്റെ ഗസ്സ വംശഹത്യ 78ാം ദിനവും മാറ്റമില്ലാതെ തുടരുന്നു.
  • ഇസ്രായേലിന്റെ ശക്തമായ സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെ ഗസ്സയില്‍ നിന്നും പിന്‍വലിച്ചു
  • ഗസ്സയില്‍ നിന്നും ഇസ്രായേല്‍ സൈന്യം തോറ്റു മടങ്ങുന്നതിന്റെ സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
  • ഗസ്സ മുനമ്പിലേക്ക് കൂടുതല്‍ സഹായം അനുവദിക്കുന്ന പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കി. യു.എസ് വിട്ടുനിന്നു.
  • വെള്ളിയാഴ്ച പാസാക്കിയ പ്രമേയം ഗസ്സയ്ക്ക് സഹായം വര്‍ധിപ്പിപ്പിക്കാനുള്ള യു.എന്‍ പ്രമേയത്തെ എതിര്‍ത്തും അനുകൂലിച്ചും അംഗരാജ്യങ്ങള്‍
  • ചില രാജ്യങ്ങള്‍ ഇതിനെ ‘ഏതാണ്ട് അര്‍ത്ഥശൂന്യമാണ്’ എന്ന് വിമര്‍ശിച്ചു.
  • പ്രമേയം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെങ്കിലും അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യു.എന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു.
  • നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ഖാന്‍ യൂനിസിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
  • ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
  • അല്‍-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
  • ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സഹായ വിതരണത്തിനുമുള്ള പ്രവേശനത്തെ സംഘര്‍ഷം തടയുന്നതിനാല്‍ ‘ഗസ്സയില്‍ ക്ഷാമം രൂക്ഷമാണ്’ എന്ന മുന്നറിയിപ്പുമായി WHO മേധാവി ആവര്‍ത്തിച്ചു.
  • വെടിനിര്‍ത്തല്‍ വേണമെന്ന് ആവര്‍ത്തിച്ച് യു.എന്‍
  • തങ്ങളുടെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള
  • ഇസ്രായേല്‍ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘം രൂപീകരിക്കണമെന്ന് യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആവശ്യപ്പെട്ടു.
  • അധിനിവേശ വെസ്റ്റ് ബാങ്ക് റെയ്ഡുകളില്‍ നിരവധി പേര്‍ അറസ്റ്റിലായി.
  • ഗസ്സ യുദ്ധം രണ്ടാം ലോകമഹായുദ്ധം പോലെയാണെന്ന ഇസ്രായേലിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം.
  • ‘മെഡിറ്ററേനിയന്‍ പാത അടച്ചുപൂട്ടുമെന്ന്’ ഇറാന്റെ ഭീഷണി.
  • മധ്യ ഗാസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലും തെക്ക് ഖാന്‍ യൂനിസിലും ഏറ്റവും പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഗസ്സയില്‍ ബോംബാക്രമണം തുടരുകയാണ്.
  • ചെങ്കടലില്‍ യെമന്‍ ആസ്ഥാനമായുള്ള ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് ആഴത്തില്‍ പങ്കുള്ളതായി യു.എസ് ആരോപിച്ചു.
  • 200 ഹമാസ്, ഇസ്ലാമിക് ജിഹാദ് പോരാളികള്‍ ഈ ആഴ്ച ഗസ്സയില്‍ അറസ്റ്റിലായതായി ഇസ്രായേല്‍ സൈന്യം.
  • ഇതുവരെ 700 ഹമാസ് അംഗങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles