Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തള്ളി ഇസ്രായേലും ഹമാസും

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തലില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രായേലും ഹമാസും. തിങ്കളാഴ്ച ഈജിപ്തിലെ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തെക്കന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി ഇസ്രായേലും ഹമാസും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇരു വിഭാഗവും ഇത് തള്ളുകയായിരുന്നു.

അതേസമം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1000ത്തിലധികം ഫലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഗാസയിലെ ആശുപത്രികളിലെക്കുള്ള ഇന്ധനത്തിന്റെ അവസാനത്തെ സ്റ്റോക്കും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് തിങ്കളാഴ്ച യു.എന്‍ മാനുഷിക ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ഗാസയിലെ എല്ലാ അധിനിവേശവും ‘വലിയ തെറ്റ്’ ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി, മാനുഷിക ഇടനാഴി തയാറാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ഗാസ മുനമ്പ് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്, ഇസ്രായേല്‍ മുനമ്പിന്റെ മേല്‍ നിയന്ത്രണം നിലനിര്‍ത്തുകയും താമസക്കാരുടെ അവകാശം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാസയുമായുള്ള അതിര്‍ത്തി വേലിയില്‍ ആയിരക്കണക്കിന് സൈനികരെയും ടാങ്കുകളും ആയുധങ്ങളും ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത് അതുപോലെ തുടരുകയാണ്. കര അധിനിവേശം ഉടന്‍ ആരംഭിക്കുമെന്നാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്.

Related Articles