Current Date

Search
Close this search box.
Search
Close this search box.

സഖ്യരാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി ഇസ്രായേല്‍ മരിവിപ്പിച്ചു

ജറുസലം: രാജ്യത്തെ ശേഷിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ഒരു കൂട്ടം സഖ്യരാഷ്ട്രങ്ങള്‍ക്ക് നല്‍കാനുള്ള വിവാദ പദ്ധതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച മരവിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. നിയമപരമായ വെല്ലുവിളിയെ തടര്‍ന്നാണ് പദ്ധതിയില്‍നിന്ന് ഇസ്രായേല്‍ പിന്‍മാറിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പദ്ധതി ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിദൂര രാഷ്ട്രങ്ങള്‍ സഹായകമായരിക്കും. എന്നാല്‍, അടുത്തുകിടക്കുന്ന അധിനിവേശ ഫലസ്തീന്‍ മേഖലകള്‍ വാക്‌സിന്‍ വിതരണം സുരക്ഷിതമാക്കാന്‍ പ്രയാസപ്പെടുകയുമാണ്. ആഗോള ക്ഷാമം നേരിടുന്ന സമയത്ത് വാക്‌സിന്‍ നയതന്ത്ര നേട്ടത്തിനായി എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് നെതന്യാഹുവിന്റെ പദ്ധതി.

ശേഷിക്കുന്ന ഇസ്രായേല്‍ വാക്‌സിന്‍ ചെറിയ അളവില്‍ സഖ്യരാഷ്ട്രങ്ങള്‍ക്ക് പങ്കിടാനുള്ള പദ്ധതി നെതന്യാഹു ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രങ്ങളേതൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലുമായി അടുത്തുനില്‍ക്കുന്ന, ബന്ധം മെച്ചപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന 19 രാഷ്ട്രങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറാന്‍ തീരുമാനിച്ചരിക്കുന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles