Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പതിനാറുകാരിയെ വെടിവെച്ച് കൊന്നു

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യം വെസ്റ്റ്ബാങ്കില്‍ 16കാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തു. റാമല്ല നഗരത്തിലെ സമാഹ് സുഹൈര്‍ മുബാറക് ആണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിനും ജറൂസലേമിനും ഇടയിലുള്ള അല്‍ സഈം ചെക്‌പോയിന്റില്‍ വെച്ചാണ് സമാഹിനു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തത്. അതിര്‍ത്തിയിലെ പട്ടാളക്കാരനെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പട്ടാളം വെടിവച്ചതെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമാഹ് ചെക്‌പോയിന്റിനു നേരെ നടന്നു പോകുന്നതും ഒരു സംഘം ഇസ്രായേല്‍ സൈന്യത്തിന്റെ ഇടയില്‍ സമാഹ് നില്‍ക്കുന്നതുമായ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ഇസ്രായേല്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. അതിനു ശേഷം എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല.

Related Articles