Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനില്‍ ട്രേഡ് യൂണിയന്‍ കോംപ്ലക്‌സിലെ തറയില്‍ വിരിച്ചത് ഇസ്രായേലിന്റെ പതാക

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ട്രേഡ് യൂണിയന്‍ കോംപ്ലക്‌സിന്റെ തറയില്‍ വിരിക്കാന്‍ ഇസ്രായേലിന്റെ പതാകയുടെ ഡിസൈന്‍ ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി ഇസ്രായേല്‍ രംഗത്ത്. കഴിഞ്ഞ ദിവസം ജോര്‍ദാന്‍ വിവരാവകാശ വകുപ്പ് മന്ത്രി ജുമാന ഗനീമത് ഇതില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇതോടെയാണ് തങ്ങളുടെ രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ രംഗത്തെത്തിയത്.

അമ്മാനില്‍ ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. പതാകയില്‍ കാലടിപാടുകളും ചിത്രീകരിച്ചിട്ടുണ്ട്. പതാകയുടെ രൂപത്തിലുള്ള ഡിസൈന്‍ തറയില്‍ വര്‍ഷങ്ങളായി പതിച്ചിട്ടുണ്ടെന്നും ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണിത് ഒരുക്കിയതെന്നും ട്രേഡ് യൂണിയന്‍ അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ജോര്‍ദാന്‍ അംബാസിഡഖെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ജുമാന ഗനീമത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles