Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേലിന്റെ വെടിവെപ്പ്: 30 പേര്‍ക്ക് പരിക്ക്

ഗസ്സ സിറ്റി: ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേലിന്റെ വെടിവെപ്പില്‍ 30 പേര്‍ക്ക് പരിക്ക്. ഇസ്രായേല്‍-ഗസ്സ അതിര്‍ത്തി വേലിക്ക് സമീപം പ്രതിഷേധ റാലി നടത്തിയ ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തത്. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഇതനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അതിര്‍ത്തി വേലിക്കു സമീപം ഫലസ്തീനികള്‍ പ്രക്ഷോഭം സംഘടിപ്പിക്കാറുണ്ട്.

എല്ലാ പ്രാവശ്യവും ഇസ്രായേല്‍ പട്ടാളം നിരായുധരായി സമാധാനത്തോടെ പ്രതിഷേധം നടത്തുന്നവര്‍ക്കു നേരെ ആക്രമണം നടത്താറുമുണ്ട്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനാചരണവും ഫലസ്തീനികള്‍ കൊണ്ടാടിയിരുന്നു. ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച ഓഫ് റിട്ടേര്‍ണ്‍സും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്കാണ് പരുക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തത്.

Related Articles