Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ പള്ളി പൊളിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍ കോടതി

ജറൂസലേം: അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമിലെ മുസ്ലിം പള്ളി പൊളിക്കാന്‍ ഇസ്രായേല്‍ കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ നിര്‍മിച്ചു എന്നാരോപിച്ചാണ് കോടതി പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊളിച്ചുമാറ്റാനുള്ള നീക്കത്തെ അപലപിച്ചും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയും ഗസ്സയിലെ മതകാര്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ജറൂസലേമിലെ മുസ്ലിം ആരാധനാലയങ്ങളും മുസ്ലിം പുണ്യഭൂമികളും പ്രദേശങ്ങളും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹവും അറബ് ലീഗും ഒ.ഐ.സിയും രംഗത്തുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കിഴക്കന്‍ ജറൂസലേമിലെ സില്‍വാന്‍ നഗരത്തിലെ ഖഅദ ബിന്‍ അമീര്‍ മസ്ജിദ് ആണ് പൊളിച്ചുമാറ്റാന്‍ ഉത്തരവിറക്കിയത്. ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ഇവിടുത്തെ താമസക്കാര്‍ക്ക് 21 ദിവസത്തെ സമയം അനുവദിച്ചതായും പരാജയപ്പെട്ടാല്‍ ഉത്തരവ് നടപ്പാക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2012ലാണ് ഈ ഇരുനില മസ്ജിദ് നിര്‍മിച്ചത്. നൂറിലധികം വിശ്വാസികള്‍ക്ക് ഇവിടെ ആരാധനകളില്‍ പങ്കെടുക്കാന്‍ സൗകര്യമുള്ള പള്ളിയാണിത്. 2015ലും പള്ളി പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

Related Articles