Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ ഭൂഗര്‍ഭ പാത തടയാന്‍ ഇരുമ്പ് മതില്‍ സ്ഥാപിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സയില്‍ നിന്നുള്ള ഭൂഗര്‍ഭപാത തടയാന്‍ അത്യാധുനിക സൗകര്യത്തോടെയുള്ള ഇരുമ്പ് മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഇസ്രായേലിന്റെ പ്രഖ്യാപനം.

2014ലെ ഇസ്രായേല്‍ അധിനിവേശത്തെത്തുടര്‍ന്ന് ഹമാസ് നിര്‍മിച്ച ഭൂഗര്‍ഭ പാതകള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്രായേല്‍ ഇരുമ്പ് മതില്‍ നിര്‍മാണം ആരംഭിച്ചത്. ഹമാസ് ഇസ്രായേലിനെ നേരിടാന്‍ വേണ്ടിയാണ് ഭൂമിക്കടിയിലൂടെ ടണല്‍ നിര്‍മിച്ചത്. ഇത് തടയിടുക എന്നത് ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നു.

2016ല്‍ ഈ പദ്ധതിയുമായി ഇസ്രായേല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പാതക്ക് മുകളിലുള്ള വേലി, നേവല്‍ ബാരിയര്‍, റഡാര്‍ സംവിധാനങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. നൂതനവും സാങ്കേതികമായി വികസിപ്പിച്ച പദ്ധതി ഹമാസിന്റെ ആക്രമണ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഈജിപ്തുമായി ഗാസയ്ക്ക് 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയുണ്ട്, 2013 മുതല്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അത് അടച്ചിരിക്കുകയാണ് ഇസ്രായേല്‍.

Related Articles