Current Date

Search
Close this search box.
Search
Close this search box.

ജയിലില്‍ നിരാഹാരമിരിക്കുന്ന ഫലസ്തീനികളെ സന്ദര്‍ശിക്കാന്‍ കുടുംബങ്ങളെ അനുവദിക്കാതെ ഇസ്രായേല്‍

തെല്‍അവീവ്: ഇസ്രായേല്‍ ജയിലുകളില്‍ പ്രതിഷേധവുമായി നിരാഹാരമിരിക്കുന്ന ഫലസ്തീനികളെ സന്ദര്‍ശിക്കാന്‍ കുടുംബങ്ങളെ അനുവദിക്കാതെ ഇസ്രായേലിന്റെ ക്രൂരത. ഇസ്രായേലി ജയിലുകളായ ഹാദ്രിം, റിമോണ്‍, മഗ്ഗെഡോ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ കുടുംബത്തിന്റെ സന്ദര്‍ശനാനുമതിയാണ് ഇസ്രായേല്‍ അധിനിവേശ ഭരണകൂടം കഴിഞ്ഞ ദിവസം റദ്ദാക്കിയത്.

മൂന്ന് വ്യത്യസ്ത ജയിലുകളില്‍ കഴിയുന്ന നിരാഹാര സമരക്കാരുടെ കുടുംബങ്ങളെയാണ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടഞ്ഞത്.

തങ്ങളുടെ അനധികൃതമായ ഭരണപരമായ തടങ്കലില്‍ പ്രതിഷേധിച്ച് മുപ്പത് തടവുകാര്‍ ആരംഭിച്ച നിരാഹാര സമരം പത്താം ദിവസവും തുടരുകയാണ്. കുറ്റപത്രമോ വിചാരണയോ കൂടാതെ തടവിലാണിവര്‍. ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബിന്റെ (പിപിസി) റിപ്പോര്‍ട്ട് അനുസരിച്ച്, തടവുകാര്‍ക്കെതിരായ ശിക്ഷാ നടപടിയെന്ന നിലയിലാണ് ഇസ്രായേലി അധിനിവേശ അധികാരികള്‍ കുടുംബ സന്ദര്‍ശനം തടഞ്ഞത്.

ഒഫര്‍ ജയിലിലെ നാല് സെല്ലുകളിലായി 28 നിരാഹാര സമരക്കാരെയും ഹദാരിമിലെ ഒരു സെല്ലില്‍ ഒരാളെയും അല്‍-നഖാബില്‍ (നെഗേവ്) ജയില്‍ അധികൃതര്‍ ഒറ്റപ്പെടുത്തിയതായും പിപിസി അറിയിച്ചു.

Related Articles