Current Date

Search
Close this search box.
Search
Close this search box.

അറബ് രാഷ്ട്രങ്ങളുമായി ഇസ്രായേല്‍ കൂടിക്കാഴ്ച; പക്ഷേ ഫലസ്തീനില്ല

ജറൂസലം: മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രത്തിന്റെ സ്ഥാനം ഭദ്രമാക്കുന്നതിന് ഇസ്രായേല്‍ നാല് അറബ് രാഷ്ട്രങ്ങളുടെയും യു.എസിന്റെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. യു.എസ് മധ്യസ്ഥതയില്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാഷ്ട്രങ്ങളിലെ ഉന്നത നയതന്ത്രജ്ഞര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു.

ഇസ്രായേല്‍ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുര്യന്റെ ശവകുടീരത്തിന് സമീപമുള്ള തെക്കന്‍ നഖബ് മേഖലയിലെ റിസോര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഊര്‍ജം, പരിസ്ഥിതി, സുരക്ഷാ വിഷങ്ങയള്‍ ഉള്‍പ്പെടുത്തുന്നതിന് സഹകരണം ശക്തിപ്പെടുത്താനും മറ്റ് രാഷ്ട്രങ്ങളെ കരാറിലേക്ക് കൊണ്ടുവരാനും അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിജ്ഞയെടുത്തു -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 50 വര്‍ഷമായി അറബ്-ഇസ്രായേല്‍ ബന്ധത്തിലെ കേന്ദ്ര വിഷയമായ ഇസ്രായേല്‍ അധിനിവേശം തുടരുമ്പോഴും ഫലസ്തീനികള്‍ സമ്മേളനത്തിന് ക്ഷണക്കപ്പെട്ടില്ലെന്നതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles