Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയെ അട്ടിമറിച്ചതിന് പിന്നില്‍ ഇസ്രായേല്‍: മുന്‍ രാഷ്ട്രീയ നേതാവ്

morsi.jpg

തെല്‍അവീവ്: 2013ല്‍ ഈജിപ്ത് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേല്‍ ആണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇസ്രായേല്‍ രാഷ്ട്രീയ നേതാവും ബ്രിഗേഡിയര്‍ ജനറലുമായ അറേഹ് എല്‍ദാദ് രംഗത്ത്. ഇസ്രായേലിലെ മാരിവ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്. അധികാരത്തിലേറിയ ശേഷം ഇസ്രായേലുമായുള്ള സമാധാന ഉടമ്പടി റദ്ദാക്കാനാണ് മുര്‍സി ഉദ്ദേശിച്ചതെന്നും കൂടുതല്‍ ഈജിപ്ഷ്യന്‍ സൈന്യത്തെ സിനായി ഉപദ്വീപിലേക്ക് അയക്കാന്‍ തീരുമാനിച്ചു എന്നുമായിരുന്നു ഇസ്രായേല്‍ ഇന്റലിജന്‍സ് സര്‍വീസ് വിശ്വസിച്ചിരുന്നത്.

ഇതിന്റെയെല്ലാം കാരണമായി മുര്‍സിയെ ഈജിപ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാന്‍ ഇസ്രായേല്‍ പണിയെടുത്തു എന്നാണ് അദ്ദേഹം ലേഖനത്തില്‍ പറയുന്നത്. എല്‍ദാദ് ഇസ്രായേലിലെ മുന്‍ പാര്‍ലമെന്റ് അംഗവും ഡോക്ടറുമാണ്. 2003ല്‍ പാര്‍ലമെന്റിലെത്തിയ അദ്ദേഹം എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായിരുന്നു. 2011ല്‍ ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തെത്തുടര്‍ന്നാണ് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് കൂടിയായ മുര്‍സി പ്രസിഡന്റായി അധികാരത്തിലേറിയത്. മേഖലയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കൂടിയായിരുന്നു മുര്‍സി.

Related Articles