Current Date

Search
Close this search box.
Search
Close this search box.

മലേഷ്യന്‍ പ്രതിനിധികള്‍ വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക്

വെസ്റ്റ് ബാങ്ക്: മലേഷ്യയില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കുന്നതിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഇസ്രായേലിനെയും ജൂതസമൂഹത്തെയും വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഇസ്രായേല്‍ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇസ്രായേല്‍ ന്യൂസ് വെബ്‌സൈറ്റ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യഹൂദ വിരോധിയായ പ്രധാനമന്ത്രിയാണ് മലേഷ്യയിലേതെന്നും മലേഷ്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിയില്ല. അവര്‍ നയങ്ങള്‍ മാറ്റുമ്പോള്‍ ഞങ്ങളും മാറ്റും. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇസ്രായേല്‍ ആണെന്നും അവരാണ് ലോകത്തെ ഭരിക്കുന്നതെന്നുമാണ് കഴിഞ്ഞയാഴ്ച മഹാതീര്‍ കുറ്റപ്പെടുത്തിയിരുന്നത്.
നേരത്തെ തന്നെ ഇസ്രായേലുമായി നയതന്ത്രം ബന്ധമില്ലാത്ത രാജ്യമാണ് മലേഷ്യ. മലേഷ്യയുടെ പാസ്‌പോര്‍ട്ട് ഇസ്രായേല്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും അംഗീകൃതമാണ്.

Related Articles