Current Date

Search
Close this search box.
Search
Close this search box.

മാരത്തോണിനായി അഖ്‌സയിലേക്കുള്ള റോഡുകള്‍ അടച്ച് ഇസ്രായേല്‍

ജറൂസലേം: 12-ാമത് ഇസ്രായേല്‍ വാര്‍ഷിക മാരത്തണിന് വഴിയൊരുക്കുന്നതിനായി വെള്ളിയാഴ്ച അധിനിവേശ നഗരമായ കിഴക്കന്‍ ജറുസലേമിലെ പ്രധാന റോഡുകള്‍ ഇസ്രായേല്‍ അധികൃതര്‍ അടച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അല്‍-അഖ്‌സയിലേക്കുള്ള റോഡുകളടക്കം ഷെയ്ഖ് ജറക്ക് സമീപത്ത് നിന്ന് ആരംഭിച്ച് ജറുസലേം-ഹെബ്രോണ്‍ റോഡും ജറുസലേമിലെ ഡസന്‍ കണക്കിന് പ്രധാന റോഡുകളും അടച്ചിട്ടു.

ആയുധധാരികളായ ഇസ്രായേല്‍ സൈനികര്‍ തെരുവുകളില്‍ പട്രോളിംഗ് നടത്തുകയും ഫലസ്തീന്‍ യാത്രക്കാരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും അല്‍-അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ പോകുന്നവരെ വഴി തടഞ്ഞതായും വഫ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റ അനുകൂല സംഘടനകളുമായി സഹകരിച്ച് മാരത്തണ്‍ സംഘടിപ്പിക്കുന്നത് അല്‍-ഖുദ്സിന് ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീവ്രശ്രമമാണെന്ന് ഹമാസ് വക്താവ് മുഹമ്മദ് ഹമാദെ പ്രസ്താവനയില്‍ പറഞ്ഞു.

ഈ പദ്ധതികള്‍ അല്‍-ഖുദ്സിന്റെ അറബ്, ഇസ്ലാമിക ഐഡന്റിറ്റിയെ മാറ്റില്ല,” ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ലോകമെമ്പാടുമുള്ള കായികതാരങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേലില്‍ നിന്നും ലോകമെമ്പാടുമുള്ള ഏകദേശം 30,000 ഓട്ടക്കാര്‍ മാരത്തണില്‍ പങ്കെടുത്തു.

Related Articles