Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമില്‍ തീവ്ര വലതുപക്ഷത്തിന് മാര്‍ച്ചിന് അനുമതി നല്‍കി ഇസ്രായേല്‍

തെല്‍അവീവ്: ജറൂസലേമില്‍ തീവ്ര വലതുപക്ഷത്തിന് മാര്‍ച്ചിന് അനുമതി നല്‍കി ഇസ്രായേല്‍. ഈ മാസം അവസാനം അധിനിവേശ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തിലെ പ്രധാന ഫലസ്തീന്‍ പാതയുടെ ഹൃദയത്തിലൂടെയാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് മാര്‍ച്ച് ചെയ്യാന്‍ അനുമതി നല്‍കിയതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചത്. വിശുദ്ധ നഗരത്തില്‍ വീണ്ടും അക്രമം അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന തീരുമാനമാണിത്.

മെയ് 29 ന് ദമാസ്‌കസ് ഗേറ്റ് വഴിയുള്ള ‘സാധാരണ റൂട്ടില്‍’ മാര്‍ച്ച് നടക്കുമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി ഒമര്‍ ബാര്‍ലെവിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു. എല്ലാ വര്‍ഷവും, ആയിരക്കണക്കിന് ഇസ്രായേലി തീവ്രവലതുപക്ഷ അംഗങ്ങള്‍ ഇത്തരത്തില്‍ മാര്‍ച്ചില്‍ പങ്കെടുക്കാറുണ്ട്.

ഇസ്രായേലി പതാകകള്‍ വീശി, പാട്ടുകള്‍ പാടി, ചില സന്ദര്‍ഭങ്ങളില്‍, അറബ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, അവര്‍ ഫലസ്തീനികളുടെയും അവരുടെ കടകളുടെ മുന്നിലൂടെയുമാണ് വിദ്വേഷം ജനിപ്പിച്ച് മാര്‍ച്ച് നടത്താറുള്ളത്. ഇസ്രായേല്‍ പോലീസുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ബാര്‍ലേവിന്റെ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.

Related Articles