Current Date

Search
Close this search box.
Search
Close this search box.

അധിനിവേശം: നെതന്യാഹുവിന്റെ വെല്ലുവിളിയെ അറബ് ലോകം ഒറ്റക്കെട്ടായി നേരിടുമെന്ന് സൗദി

റിയാദ്: ഇസ്രായേല്‍ പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ കൈയേറ്റം തുടരുമെന്ന പ്രഖ്യാപനത്തെ ശക്തമായി അപലപിച്ച് സൗദി രംഗത്തെത്തി. ഇസ്രായേലിന്റെ കുടിയേറ്റത്തെ അറബ് ലോകം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഫലസ്തീനികള്‍ക്കായി ഭിന്നതകള്‍ മറന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും കഴിഞ്ഞ ദിവസം സൗദി പ്രസ്താവിച്ചു.

താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വര പിടിച്ചെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ ഫലസ്തീനായി നിലകൊള്ളുമെന്നും ഇസ്രായേലിനെതിരെ ഒരുമിച്ചു നില്‍ക്കുമെന്നും സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഫലസ്തീന്‍ വിഷയത്തില്‍ എല്ലാതരം ഭിന്നതകളും മറന്ന് നമുക്ക് ഒരുമിക്കേണ്ടതുണ്ട്.

നെതന്യാഹുവിന്റെ പ്രഖ്യാപനത്തില്‍ അറബ് ലോകം പതറില്ല. വിഷയം ചര്‍ച്ച ചെയ്യാനായി ഗള്‍ഫ് രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍സ്) അടിയയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്നും റോയല്‍ കോര്‍ട്ട് ആവശ്യപ്പെട്ടു.

Related Articles