Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍-തുര്‍ക്കി ബന്ധത്തില്‍ പുതിയ വഴിത്തിരിവ്

അങ്കാറ: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് തുര്‍ക്കി സന്ദര്‍ശിച്ചു. ദശാബ്ദക്കാലത്തെ നയതന്ത്ര തകര്‍ച്ചക്ക് ശേഷം തുര്‍ക്കിക്കും ഇസ്രായേലിനുമിടയില്‍ പുതിയ ബന്ധത്തിന് ഇതോടെ തുടക്കമാവുകയാണ്. പ്രസിഡന്റ് ഹെര്‍സോഗ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. 2007ല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് തുര്‍ക്കി പാര്‍ലമെന്റ് അഭിസംബോധന ചെയ്തതിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ പ്രസിഡന്റ് തുര്‍ക്കി സന്ദര്‍ശിക്കുന്നത്.

ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ‘ചരിത്രപരവും’ തുര്‍ക്കി-ഇസ്രായേല്‍ ബന്ധത്തില്‍ ‘വഴിത്തിരിവു’മാണെന്ന് ഉര്‍ദുഗാന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

ഊര്‍ജ മേഖലയില്‍ ഇസ്രായേലുമായി സഹകരിക്കാന്‍ തുര്‍ക്കി തയാറാണെന്നും, സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചക്കായി തുര്‍ക്കി വിദേശകാര്യ മന്ത്രിയും ഊര്‍ജ മന്ത്രിയും ഉടന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles