Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കൂട്ടക്കുരുതിക്കുപയോഗിച്ചത് ഇസ്രായേലിന്റെ ആയുധങ്ങള്‍

ബര്‍മ: മ്യാന്മറിലെ റോഹിങ്ക്യന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ ഉപയോഗിച്ചത് ഇസ്രായേലിന്റെ ആയുധങ്ങളെന്ന് റിപ്പോര്‍ട്ട്. മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങളും കൂട്ടക്കുരുതിയും മൂലം ഏഴു ലക്ഷത്തോളം ആളുകളാണ് കൊല ചെയ്യപ്പെട്ടതും രാജ്യത്തുനിന്നും പുറത്താക്കപ്പെട്ടതും. ഇസ്രായേല്‍ പത്രമായ യെദിയോത് അഹ്‌റോനോതില്‍ സര്‍ ഷെസാഫ് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

മ്യാന്മറിലേക്ക് ആയുധങ്ങള്‍ വിപണനം ചെയ്യരുതെന്ന യു.എന്നിന്റെ വിലക്കിനെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ചാണ് ഇസ്രായേല്‍ ആയുധങ്ങള്‍ വിതരണം ചെയ്തത്. ഇസ്രായേലും മ്യാന്മറും തമ്മില്‍ ദീര്‍ഘകാലമായി ആത്മബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് പുതിയ ഒരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്.
ഇസ്രായേലിന്റെ സൈന്യവും സുരക്ഷ സംവിധാനങ്ങളും സേവനങ്ങളും വിവിധ ആയുധങ്ങളും ഇപ്പോഴും ഇസ്രായേല്‍ മ്യാന്മറിലേക്ക് അയക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles