Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയില്‍ ജൂതന്മാര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി നല്‍കി ഇസ്രായേല്‍

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ജൂതന്മാര്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് ഇസ്രായേല്‍ അനുമതി നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രാര്‍ഥന മറയ്ക്കാന്‍ ജൂത പുരോഹിതന്‍ യഹൂദ ഗ്ലിക്ക് ചെറിയ ശ്രമം നടത്തിയതായി തിങ്കളാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പ്രദേശമെന്നത് ജറൂസലമിലെ മതിലുകളുള്ള പഴയ നഗരവും, 1967 മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭാഗങ്ങളുമാണ്.

1967 മുതല്‍ പരിസരത്തിന് അകത്തുള്ള നിയന്ത്രണം വഖ്ഫ് അല്ലെങ്കില്‍ ഇസ്‌ലാമിക് ട്രസ്റ്റിനും, പുറമെയുള്ള സുരക്ഷ ഇസ്രായേല്‍ നയിന്ത്രണത്തിലായിരിക്കുമെന്ന് ജോര്‍ദാനും ഇസ്രായേലും കരാര്‍ ചെയ്തിരുന്നു. സന്ദര്‍ശന സമത്ത് മുസ്‌ലിംകളല്ലാത്തവര്‍ക്ക് സ്ഥലത്ത് പ്രവേശനം അനുവദിക്കും. എന്നാല്‍ പ്രാര്‍ഥന നടത്താന്‍ അനുമതിയില്ലെന്നതായിരുന്നു വ്യവസ്ഥ ചെയ്തിരുന്ന കരാര്‍.

Related Articles