Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനുള്ള ജലവിതരണം വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച് ഇസ്രായേല്‍

തെല്‍അവീവ്: ജല പ്രതിസന്ധി അനുഭവിക്കുന്ന ജോര്‍ദാന് വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച് ഇസ്രായേല്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് ബിന്യമിന്‍ നെതന്യാഹു ജലം വിതരണം ചെയ്യാമെന്ന് അംഗീകരിച്ചത്.

1994ലെ വാദി അറബ സമാധാന ഉടമ്പടിപ്രകാരം ഇസ്രായേല്‍ ജോര്‍ദാന് വെള്ളം വിതരണം ചെയ്യാന്‍ ബാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഇതിന്റെ അളവ് വര്‍ധിപ്പിക്കണമെന്നും ഉടമ്പടിയിലുണ്ട്. എന്നാല്‍ ഈ വര്‍ഷം വിതരണം വര്‍ധിപ്പിക്കുന്നത് നെതന്യാഹു താമസിപ്പിച്ചു. ഇക്കാര്യം ഊര്‍ജ മന്ത്രിയോടും ജലവിതരണ വകുപ്പിനോടും നെതന്യാഹു ആവശ്യപ്പെടുകയും ചെയ്തു.

കരാര്‍ പ്രകാരം ജോര്‍ദാന്‍ നദിയില്‍ നിന്നും ഇസ്രായേല്‍ വെള്ളമെടുത്ത് വരള്‍ച്ച അനുഭവപ്പെടുന്ന സമയത്ത് ജോര്‍ദാന് വെള്ളം തിരികെ നല്‍കണം എന്നാണ്.
ലോകത്തിലെ ഏറ്റവും ജല ദൗര്‍ഭല്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജോര്‍ദാന്‍. വെള്ളം നല്‍കണമെന്നാവശ്യപ്പെട്ട് ജോര്‍ദാന്‍ നിരവധി ആഴ്ചകളായി ഇസ്രായേലിന് മുന്‍പില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇത് പരിഗണിക്കാതെ മാറ്റിവെക്കുകയായിരുന്നു.

Related Articles