Current Date

Search
Close this search box.
Search
Close this search box.

മലേഷ്യ: ഇസ്മാഈല്‍ സ്വബ്‌രി പുതിയ പ്രധാനമന്ത്രി

ക്വലാലപൂര്‍: രാജ്യത്തെ ദീര്‍ഘകാലം ഭരിച്ചിരുന്ന യു.എം.എന്‍.ഒ (United Malays National Organisation) രാഷ്ട്രീയ പാര്‍ട്ടി 2018ലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രധാനമനന്ത്രിപദം വീണ്ടും അലങ്കരിക്കാന്‍ പോവുകയാണ്. രാജാവ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ഇസ്മാഈല്‍ സ്വബ്‌രി യഅ്കൂബാണ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി. 61കാരനായ ഇസ്മാഈല്‍ സ്വബ്‌രി മലേഷ്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

മുഹ്‌യുദ്ധീന്‍ യാസീന്‍ ഭരണകൂടത്തിന് കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്നു ഇസ്മാഈല്‍ സ്വബ്‌രി. സഖ്യത്തിലെ ആഭ്യന്തര കലഹങ്ങള്‍ അധികരിച്ചതിനാല്‍ മുഹ്‌യുദ്ധീന്‍ യാസീന്‍ തിങ്കളാഴ്ച രാജിവെക്കുകയായിരുന്നു. 18 മാസത്തില്‍ താഴെ മാത്രമാണ് അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞത്. ഇസ്മഈല്‍ സ്വബ്‌രിയുടെ നിയമനം മുഹ്‌യുദ്ധീന്‍ സഖ്യം പുനഃസ്ഥാപിക്കുന്നതാണ്.

1957ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ മലേഷ്യയെ നയിച്ച യു.എം.എന്‍.ഒ വീണ്ടും അധികാരത്തിലേക്ക് വരികയാണ്. മള്‍ട്ടി ബല്യണ്‍ ഡോളര്‍ സാമ്പത്തിക അഴിമതിയുടെ പേരില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ യു.എം.എന്‍.ഒ പരാജയപ്പെടുകയായിരുന്നു.

കുറഞ്ഞ ഭൂരിപക്ഷത്തിന് വേണ്ട 114 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ഇസ്മഈല്‍ നേടിയെന്ന് സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ രാജാവ് പറഞ്ഞു. ഇസ്മാഈല്‍ സ്വബ്‌രിയുടെ നിയമനം രാജ്യത്ത രാഷ്്ട്രീയ അസ്വസ്ഥതകള്‍ക്ക് അന്ത്യംകുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുല്‍ത്താന്‍ അബ്ദുല്ല പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles