Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയക്കെതിരെ ബ്രിട്ടീഷ് മുസ്‌ലിം ക്യാംപയിന്‍ സംഘം

ലണ്ടന്‍: ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടരുന്ന ഇസ്ലാമോഫോബിയക്കെതിരെ പ്രതികരണവുമായി ബ്രിട്ടീഷ് മുസ്ലിം ക്യാംപയിന്‍ സംഘടന രംഗത്ത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാണ് Muslim Engagement and Developmetn (MEND) എന്ന സംഘടന ബ്രിട്ടനിലെ Equality and Human Rights Commission (EHRC)നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമൂഹത്തിലും രാഷ്ട്രീയത്തിലും മുസ്ലിം ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലെ മുസ്ലിം വിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിക്കുന്ന സംഘടനയാണ് MEND. അടുത്തിടെ നടന്ന വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരില്‍ 62 ശതമാനവും ഇസ്ലാം ബ്രിട്ടീഷ് ജീവിത രീതിക്ക് ഭീഷണിയാണെന്നാണ് പോള്‍ ചെയ്തത്.

പാര്‍ലമെന്റിലെ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍,കൗണ്‍സിര്‍മാര്‍,പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായ 120ലധികം ഇസ്ലാമോഫോബിയ സംഭവങ്ങള്‍ ഉദാഹരിച്ചാണ് സംഘടന മനുഷ്യാവകാശ കമ്മീഷന് കത്തയച്ചത്. ബ്രിട്ടനിലെ ഏറ്റവും വലുതും ഭരണകക്ഷി പാര്‍ട്ടിയുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. നിരന്തരം ഇസ്ലാം വിരുദ്ധ നിലപാടുകളും നടപടികളും കൈകൊള്ളുന്ന പാര്‍ട്ടി തീവ്രവലതുപക്ഷ പാര്‍ട്ടി കൂടിയാണ്.

Related Articles