Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദക്കെതിരെ ഇസ്‌ലാമിക ഭരണകൂടങ്ങള്‍ കടുത്ത നിലപാട് സ്വീകരിക്കണം -ലോക പണ്ഡിത വേദി

ദോഹ: മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിനെതിരെ ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലോക പണ്ഡിതവേദി സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ഖറദാഗി.

മുസ്‌ലിം സമൂഹമേ, അത് നിങ്ങളുടെ നബിയാണ്. അതിനാല്‍ യുക്തിയോടെയും വിവേകത്തോടെയും അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക. ഓരോ നബിയും തന്റെ സമൂഹത്തിന് വിളക്കായിരുന്നു. എന്നാല്‍, നമ്മുടെ പ്രവാചകന്‍ ലോകത്തിന് മൊത്തമുള്ള വിളക്കാണ് – ഡോ. അലി അല്‍ഖറദാഗി ‘അല്‍ മുജ്തമ’ഇനോട് ബുധനാഴ്ച പറഞ്ഞു.

വിശുദ്ധമായി കാണുന്നതിനെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ, മനുഷ്യാവകാശ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. പ്രവാചക നിന്ദയെ അപലപിച്ച് ഒരു ദിവസം സമാധാനപരമായി പ്രതിഷേധം നടത്താന്‍ മുസ്‌ലിം സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles